
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. തൃശൂര്‍ സ്വദേശി നിസാര്‍ ഹംസയാണ് ഇന്ന് രാവിലെ വകറ ഹോസ്പിറ്റലില്‍വെച്ച് മരിച്ചത്.
ഖത്തറിലെ കലാ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന നിസാര്‍ ക്വാദ്ര ടെക് സിസ്റ്റം എന്ന കമ്പനിയുടെ ഉടമയായിരുന്നു.
പരേതനായ നാലകത്ത് ഹംസയുടേയും സുഹറയുടേയും മകനാണ് .
ഭാര്യയും രണ്ട് കുട്ടികളുമുണ്ട്