അഞ്ഞൂറിലധികം സ്ഥാപനങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വാണിജ്യ കെട്ടിടങ്ങളിലെ സൈന്‍ ബോര്‍ഡുകള്‍ മുനിസിപ്പല്‍ കണ്‍സ്ട്രക്ഷന്‍ കോഡുകള്‍ പാലിക്കുന്നുണ്ടെന്നും കാഴ്ചക്ക് മനോഹരമാണെ ഉന്നും ഉറപ്പാക്കുന്നതിനുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ഏഴിലധികം തെരുവുകളിലുള്ള അഞ്ഞൂറിലധികം സ്ഥാപനങ്ങളുടെ സൈന്‍ബോര്‍ഡുകള്‍ മാറ്റാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി മാറ്റാന്‍ ഉത്തരവിട്ടു. സമയബന്ധിതമായി സൈന്‍ ബോര്‍ഡുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
ഉഥ് മാന്‍ ബിന്‍ അഫാന്‍ സ്ട്രീറ്റ്, അല്‍ ഷാഫി സ്ട്രീറ്റ്, മുഐതര്‍ കൊമേഴ്സ്യല്‍, ഉമ്മുല്‍ ദോം, അല്‍ റുവൈദത്ത്, അല്‍ തൗബ, അല്‍ കാനറി സ്ട്രീറ്റ് എന്നിവിടങ്ങളിലെ വാണിജ്യ കെട്ടിടങ്ങളിലാണ് സൈന്‍ബോര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതെന്ന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജാബര്‍ ഹസന്‍ അല്‍ ജാബര്‍ പറഞ്ഞു.
ഖത്തര്‍ സമഗ്ര നഗര പദ്ധതിയില്‍ സ്വീകരിച്ചിട്ടുള്ള നഗര സ്വഭാവത്തിന് അനുസൃതമായി വ്യതിരിക്തമായ ഖത്തറി ഐഡന്റിറ്റിയെ പിന്തുണയ്ക്കുന്നതിന് സൈന്‍ബോര്‍ഡുകളുടെ സംഘടനാ പ്രക്രിയ പ്രധാനമാണ് . ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഈ കാമ്പെയിന്‍ പുരോഗമിക്കുകയാണ്.
സമഗ്രമായ നഗര പദ്ധതിക്ക് അനുസൃതമായി വാണിജ്യ കെട്ടിടങ്ങള്‍ക്കായി അംഗീകരിച്ച നഗര പാറ്റേണുകളെ ആശ്രയിച്ച് പരസ്യ ബാനറുകള്‍ക്ക് വ്യത്യസ്ത ഡിസൈനുകള്‍ ഉണ്ടെന്നും ഒരു വാണിജ്യ തെരുവിന്റെ ലൊക്കേഷനും രൂപകല്‍പ്പനയും അനുസരിച്ച് ശൈലി, നിറം, അളവുകള്‍ എന്നിവയുടെ യോജിപ്പും സ്ഥിരതയും ആവശ്യമാണെന്നും അധികൃതര്‍ വിശദീകരിച്ചു.
രാജ്യം ലോകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി നഗര സൗന്ദര്യം ഉറപ്പുവരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് അധികൃതരുടെ തിരക്കിട്ട നടപടികള്‍ .