Archived Articles

ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് സംഘടിപ്പിച്ച സോക്കര്‍ ഫിയസ്റ്റ 2022 സമാപിച്ചു

അമാനുല്ല വടക്കാങ്ങര

 

ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ 2022 ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി, ഖത്തര്‍ ഇന്‍കാസ് യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ഫിയസ്റ്റ 2022 എന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.

ഖത്തറിലെ പ്രമുഖ 16 ടീമുകള്‍ ഒക്ടോബര്‍ 6,7 തീയതികളിലായി അബൂഹമൂര്‍ സി.എം.ഐ.സെ് ഡൈനാമിക്സ് സ്പോര്‍ട്സ് മൈതാനിയില്‍ വെച്ച് മാറ്റുരച്ച ടൂര്‍ണമെന്റില്‍ സോക്കര്‍ ക്ലബ് ദോഹ വിജയികളായി.

വിജയികള്‍ക്ക് യൂത്ത് വിംഗ് പ്രസിഡന്റ് നദീം മനാറും, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമലയും ചേര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് കിരീടം കൈമാറി.

വിജയികള്‍ക്കുള്ള സമ്മാനത്തുക യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി നെവീന്‍ കുര്യനും, ട്രഷറര്‍ പ്രശോഭ് നമ്പ്യാരും ചേര്‍ന്ന് നല്‍കി.

ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെതിയ വൈകിങ്സ് എഫ്സിക്ക് യൂത്ത് വിങ് നേതാക്കളായ ഷാഹിദ് വിപിയും, അനീസ് കെടിയും ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.

ഈ വര്‍ഷം ഇറ്റലിയില്‍ നടന്ന ഫുള്‍ അയണ്‍മാന്‍ മത്സരത്തില്‍ വിജയിച്ച് ലോകാംഗീകാരം നേടിയ അബ്ദസ്സമദിനെ വേദിയില്‍ അനുമോദിച്ചു.

ഖത്തറിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ജുട്ടാസ് പോള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത്, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് എടയന്നൂര്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button
error: Content is protected !!