Archived Articles

ഡോം ഖത്തര്‍ കിക്കോഫ് മെഗാ ഫെസ്റ്റ് 2022 നു കൊടിയിറങ്ങി

അമാനുല്ല വടക്കാങ്ങര

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച കിക്കോഫ് മെഗാ ഫെസ്റ്റ് 2022 വിവിധ ഇനം കലാപരിപാടികളോടെ കൊടിയിറങ്ങി.

ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഖത്തര്‍ കിക്കോ ഓഫ് മെഗാഫെസ്റ്റ് 22 , ഫിഫ ഫുട്‌ബോള്‍ 2022ന്റെയും പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെയും മഹോത്സവമായി. മെഗാ ഫെസ്റ്റിന്റെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഇന്റര്‍ സ്‌കൂള്‍ ക്വിസ്, ഖത്തറിലെ പ്രമുഖരായ കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള കലാപരിപാടികള്‍, ഘോഷയാത്ര, പായസ മത്സരം, സ്‌പോര്‍ട്‌സ് കാര്‍ണിവല്‍, എന്നിവ സംഘടിപ്പിച്ചിരുന്നു.

ഖത്തറിലെ മലപ്പുറം ജില്ലാ പൊതു കൂട്ടായ്മ സംഘടിപ്പിച്ച പരിപാടികള്‍ വളരെ മാതൃകാപരവും വേറിട്ടതുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഗുല്‍ജിത്ത് അറോറ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ സ്വാഗതം ആശംസിച്ച പൊതുസമ്മേളനത്തിന് പ്രസിഡന്റ് വി.സി മഷ്ഹൂദ് അധ്യക്ഷത വഹിക്കുകയും ട്രഷറര്‍ കേശവദാസ് നന്ദി പറയുകയും ചെയ്തു.

ഖത്തറിലെ വിവിധ സ്‌കൂളുകള്‍ പങ്കെടുത്ത ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബിര്‍ള പബ്ലിക് സ്‌കൂളിനെ പരാജയപ്പെടുത്തി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി.


ആവേശം നിറഞ്ഞ ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ 2-1 എന്ന ഗോള്‍ നിലയില്‍ ശാന്തി നീകേതന്‍ ഇന്ത്യന്‍ സ്‌കൂളിനെ മറികടന്ന് മൂന്നാം സ്ഥാനം നേടി.

ബെസ്റ്റ് ഗോള്‍കീപ്പറായി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അബ്ദുല്ല ആദിലും ബെസ്റ്റ് പ്ലെയറായി ഐഡിയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ അബ്ദുല്ലത്തീഫ് ആദിലും അര്‍ഹരായി.

മത്സരങ്ങള്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോക്ടര്‍ മോഹനന്‍ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ഗോള്‍ 2022 ഖത്തര്‍ എഡിഷന്‍ ഫിഫ ഫുട്‌ബോള്‍ ക്വിസ്സില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ട് 60ല്‍ പരം ടീമുകള്‍ പങ്കെടുത്തു. പങ്കെടുത്ത ടീമുകളില്‍ നിന്നും പ്രിലിമിനറി റൗണ്ടിലൂടെ തെരഞ്ഞെടുത്ത 6 ടീമുകളില്‍ നിന്നും ഫൈനല്‍ മത്സരത്തില്‍ എംഇഎസ്‌ഐഎസ് അബുഹമൂര്‍ സ്‌കൂളിലെ അയാന്‍ സെയിദ് റിസ് വാന്‍, അബ്ദുല്‍ അലീം ഹസ്സന്‍ എന്നിവര്‍ ഒന്നാം സമ്മാനവും ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹസ്സന്‍ അഹ്‌മദ് ഖാന്‍, കരുണ്‍ ജയകുമാര്‍ എന്നിവര്‍ രണ്ടാം സമ്മാനവും ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ അരുണ്‍ സുജിത്ത്, ആങ്കുഷ് ഘോഷ് എന്നിവര്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി.

ഒന്ന് രണ്ട് മൂന്ന് വിജയികള്‍ക്ക് 3022, 2022 1022 ഖത്തര്‍ റിയാല്‍ വീതം ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി റിലേഷന്‍സ് ഹെഡ് ഒത്മാന്‍ ബ്ലയിക്, ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബാഗലു, മന്‍സൂര്‍ മൊയ്തീന്‍, വിസി മഷ്ഹൂദ്, ഗുസ്താവോ, ഇസ്മായില്‍ അല്‍ ഹദ്ദാദ്, യൂസഫ് ജസീം, എന്നിവര്‍ വിതരണം ചെയ്തു.

അമ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത പായസ മത്സരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പായസങ്ങളുടെ പ്രദര്‍ശനം കൂടിയായി.
മത്സരത്തില്‍ സജിതാ ശംസുദ്ധീന്‍ ഒന്നാം സമ്മാനവും കൃപാശിനി രണ്ടാം സമ്മാനവും സമീന ഗഫൂര്‍ മൂന്നാം സമ്മാനവും നേടി.
പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് ഉസ്മാന്‍ കല്ലന്‍, അബ്ദുല്‍ റഷീദ് പി പി, രതീഷ് കക്കോവ്, ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, ശ്രീജിത്ത് .സി. പി,അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഉണ്ണികൃഷ്ണന്‍ എളേത്ത്, നിയാസ് പൊന്നാനി, ശ്രീധര്‍ എം, ഹരിശങ്കര്‍, സുരേഷ് ബാബു പണിക്കാര്‍, റസിയ ഉസ്മാന്‍, നബ്ഷാ മുജീബ്, സൗമ്യ പ്രദീപ്, എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ സമ്മാനിച്ചു.

നൗഫല്‍ പി സി, നിയാസ് കൊട്ടപ്പുറം, യൂസഫ് പഞ്ചലി, ഷംല ജാഫര്‍, റഫ്‌സാ ഷമീര്‍, ജുനൈബ സൂരജ്, ഫാസില മഷുദ്, ഹഫ്‌സ നവാസ്, മൈമൂന സൈനുദ്ദീന്‍, പ്രീതി ശ്രീധര്‍, നുസൈബ അസീസ്, സാബിര്‍ അഹമ്മദ്, ഷഹനാസ് ബാബു, നിയാസ് കൈപ്പങ്ങല്‍, നാസര്‍ അരീക്കോട്, വസീം, ഇസ്മായില്‍ അരിമ്പ്ര,അനീഷ്, അബ്ദുല്‍ ഷുക്കൂര്‍ ,അബ്ദുറഹ്‌മാന്‍ പിസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!