Archived Articles
സഫാരി ഗ്രൂപ്പിന് ഡോം ഖത്തറിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. സഫാരി ഗ്രൂപ്പിന് ഡോം ഖത്തറിന്റെ ആദരം. ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്റ്റര്‍ ഷഹീന്‍ ബക്കര്‍ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്ക് പ്രസിഡന്റ് വി സി മഷ്ഹൂദ് , ട്രഷറര്‍ കേശവ് ദാസ് , സെക്രട്ടറിമാരയ ഡോ: ഷഫീക്ക് താപ്പി, രതീഷ് കക്കൊവ് എന്നിവര്‍ ചേര്‍ന്ന് മെമന്റോ നല്‍കിയാണ് ആദരിച്ചത്.
ഖത്തറിലെ മൊത്തം പ്രവാസി സമൂഹത്തിന് മാതൃകയാകുന്ന തരത്തില്‍ ഡോം ഖത്തര്‍ സംഘടിപ്പിച്ച കിക്കോഫ് 2022 ന് നല്‍കിയ പിന്തുണക്ക് നന്ദി സൂചകമായാണ് മോമെന്റോ സമ്മാനിച്ചതെന്ന് ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു.