
ഫിഫ 2022 ലോകകപ്പ് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈനിക സംഘം ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹയില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് സുരക്ഷയൊരുക്കാന്‍ ബ്രിട്ടീഷ് സൈനിക സംഘം ഖത്തറിലെത്തി.
അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ വന്നിറങ്ങിയ ബ്രിട്ടീഷ് സൈനിക സംഘത്തെ ഖത്തര്‍ പ്രതിരോധ മന്ത്രാലയം സ്വാഗതം ചെയ്തു.
2022ലെ ഫിഫ ലോകകപ്പ് ഖത്തര്‍ സുരക്ഷിതമാക്കാന്‍ യുണൈറ്റഡ് കിംഗ്ഡവും ഖത്തറും ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സേനയുടെ വരവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അല്‍ ഉദെയ്ദ് എയര്‍ ബേസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഖത്തര്‍ സായുധസേനയുടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.