
റൊട്ടാന റെസ്റ്റോറന്റിന്റെ രുചി ഇനി അല്‍ നസറിലും
ദോഹ : ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ റൊട്ടാന റെസ്റ്റോറന്റിന്റെ പുതിയ ശാഖ അല്‍ നസറില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ശാഖയുടെ ഉദ്ഘാടനം റൊട്ടാന ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ കരുവാന്‍കണ്ടിയില്‍ നിര്‍വ്വഹിച്ചു. ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ മായാന്‍, മാനേജിംഗ് ഡയറക്ടര്‍ അജ്മല്‍ കരുവാന്‍കണ്ടിയില്‍ മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു.
വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണം മികച്ച നിലവാരത്തില്‍ നല്‍കി വരുന്ന ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പാണ് റൊട്ടാന ഗ്രൂപ്പ്.