
ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ നിരവധി ഒഴിവുകള്‍, ഇന്റര്‍വ്യൂ നവംബര്‍ 5,6 തിയ്യതികളില്‍ കോഴിക്കോട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്റ് ഗ്രൂപ്പിന്റെ ദുബൈ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലായുള്ള നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ഇന്റര്‍വ്യൂ കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമുള്ള ഗ്രാന്റ് ടവറില്‍ നവംബര്‍ 5,6 തിയ്യതികളില്‍ നടക്കും.
സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, എഫ്. ആന്റ് ബി മാനേജര്‍,ഫ്രഷ് ഫുഡ് മാനേജര്‍,വെയര്‍ ഹൗസ് മാനേജര്‍, എല്‍.എച്ച്. എച്ച് ബയര്‍, ഫിഷ് ബയര്‍, ക്വാളിറ്റി കണ്ട്രോളര്, സൂപ്പര്‍വൈസര്‍, ഇന്‍ ചാര്‍ജ് ,എഫ്. ആന്റ് ബി സൂപ്പര്‍വൈസര്‍, ഫിറ്റൗട്ട് എഞ്ചിനീയര്‍, ഇന്‍വാര്‍ഡ് എക്സിക്യൂട്ടീവ്, സൈറ്റ് സൂപ്പര്‍വൈസര്‍, കാഡ് ഡ്രാഫ്റ്റ്സ്മാന്‍, ഫ്ളീറ്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഐ.ടി. അഡ് മിന്, ഓണ്‍ ലൈന്‍ പ്രമോട്ടര്‍, ജൂനിയര്‍ പര്‍ച്ചേയ്സര്‍, പര്‍ച്ചേയ്സ് ക്ളര്‍ക്, ബേക്കറി സൂപ്പര്‍വൈസര്‍, കാഷ് സൂപ്പര്‍വൈസര്‍, കാഷ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് നവംബര്‍ 5 നും
സെയില്‍സ് മാന്‍ , കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, ഡാറ്റ എന്‍ട്രി ഓപറേറ്ററര്, ലൈറ്റ് ഡ്രൈവര്‍, ഹെവി ഡ്രൈവര്‍, ലോഡിംഗ് സ്റ്റാഫ്, ടെയിലര്‍, ഫിഷ് കട്ടര്‍, ബുച്ചര്‍, സെക്യൂരിറ്റി ജീവനക്കാര്‍, എസി ടെക്നീഷ്യന്, ചില്ലര്‍- ഫ്രീസര്‍ ടെക്നീഷ്യന് , ഇലക്ട്രീഷ്യന്, പ്ളമ്പര്‍, പെയിന്റര്‍, മെയിസണ്‍ എന്നീ തസ്തികകളിലേക്ക് നവംബര്‍ 6 നുമാണ് ഇന്റര്‍വ്യൂകള്‍ നടക്കുക.
വിവിധ ഗള്‍ഫ് നാടുകളിലായി 85 ഔട്ട്ലെറ്റുകളുള്ള വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃഖലയാണ് ഗ്രാന്റ് ഗ്രൂപ്പ് .