Archived Articles

ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് എട്ടാം വാര്‍ഷികവും, കേരളപിറവിയും ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് എട്ടാം വാര്‍ഷികവും, കേരളപിറവിയും ആഘോഷിച്ചു. വിദ്യാഭ്യാസ ഉപാദ്ധ്യക്ഷന്‍ ടിഎം രാകേഷ് വിജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗം ക്ലബ് അദ്ധ്യക്ഷന്‍ ടിഎം ഷംസുദീന്‍ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ടിഎം അഹമ്മദ് ഗുല്‍ഷാദ് ”മലയാളപ്പെരുമ’ എന്ന വിഷയം പ്രതിപാദിച്ചു കൊണ്ട് യോഗം നിയന്ത്രിച്ചു. വ്യാകരണ നിരീക്ഷകന്‍ ടിഎം നിസാര്‍ സി.പി, സമയ നിരീക്ഷകന്‍ ടിഎം മുഹമ്മദ് അജ്മല്‍, അപശബ്ദ നിരീക്ഷകന്‍ ടിഎം ജാഫര്‍ ജതിയേരി, കേള്‍വിക്കാരന്‍ ടിഎം ഹമീദ് കെ.എം.എസ് എന്നിവര്‍ അവതാരകനെ യോഗം നിയന്തിക്കാന്‍ സഹായിച്ചു.

ടിഎം മുഹമ്മദ് ഫൗസി , ടിഎം ഷൈജു ധമനി എന്നിവര്‍ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിച്ചു. ടിഎം പവിത്ര ഫിലിപ്പ് , ടിഎം ഫിലിപ്പ് ചെറിയാന്‍ എന്നിവര്‍ പ്രസംഗ മൂല്യനിര്‍ണയം നടത്തി. പുതിയ അംഗങ്ങളുടെ അവരോധന ചടങ്ങ് ടിഎം സജീവ് കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നു. ടിഎം മുഹമ്മദ് ഹാഷിം നിയന്ത്രിച്ച നിമിഷപ്രസംഗത്തില്‍ അംഗംങ്ങളും, അതിഥികളും ആവേശത്തോടുകൂടി പങ്കെടുത്തു. പൊതുമൂല്യ നിരീക്ഷകന്‍ നിസാമുദ്ധീന്‍ ഡിടിഎം യോഗത്തിന്റെ മൂല്യനിര്‍ണയം നടത്തിക്കൊണ്ടു സംസാരിച്ചു.

ടോസ്റ്റ്മാസ്റ്റേഴ്‌സ് ഖത്തര്‍ ഡിസ്ട്രിക് ഡയറക്ടര്‍ രാജേഷ് വി.സി. ഡിടിഎം , ഡിസ്ട്രിക് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ ടിഎം രവിശങ്കര്‍, ഡിസ്ട്രിക് ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ സബീന ഡിടിഎം, ഡിസ്ട്രിക് മുന്‍ ഡയറക്ടര്‍ മന്‍സൂര്‍ മൊയ്ദീന്‍ ഡിടിഎം, ഡിവിഷന്‍ ഇ അഡിഷണല്‍ പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ ലക്ഷ്മി ശാരദ ഡിടിഎം, ഏരിയ 20 ഡയറക്ടര്‍ ടിഎം ശോഭ രാജ് എന്നിവര്‍ സംസാരിച്ചു. തയ്യാറാക്കിയ പ്രസംഗ വിജയി ടിഎം മുഹമ്മദ് ഫൗസിക്ക് മന്‍സൂര്‍ മൊയ്ദീന്‍ ഡിടിഎം, നിമിഷപ്രസംഗ വിജയി ടിഎം മജീദിന് ലക്ഷ്മി ശാരദ ഡിടിഎം എന്നിവര്‍ വിജയപത്രം നല്‍കി. പാത്ത് വെയ്സ് ലെവല്‍ പൂര്‍ത്തീകരിച്ച ടിഎം മുഹമ്മദ് അജ്മല്‍, ടിഎം മുഹമ്മദ് ഫൗസി എന്നിവര്‍ക്ക് ക്ലബ് പരിശീലക ടിഎം പവിത്ര ഫിലിപ്പ് സാക്ഷ്യപത്രം നല്‍കി.

ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ 149 രാജ്യങ്ങളില്‍ ആയി, 15,800 ലേറെ ക്‌ളബ്ബുകളിലൂടെ 300,000 ലധികം അംഗങ്ങളുണ്ട്. ക്രിയാത്മകമായ പഠനാന്തരീക്ഷം പ്രദാനം ചെയ്ത്, പരസ്പര പിന്തുണയോടെ, ആശയവിനിമയ പാടവവും, നേതൃത്വ നൈപുണ്യവും വളര്‍ത്തി, അംഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെ, മെച്ചപ്പെട്ട ആത്മവിശ്വാസവും വ്യക്തിത്വ വികസനവും സാദ്ധ്യമാക്കുക എന്നതാണ് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ ദൗത്യം.

Related Articles

Back to top button
error: Content is protected !!