Archived Articles

ഹയ്യാ മാമോക് 2022 ഇന്ന്

അമാനുല്ല വടക്കാങ്ങര
ദോഹ. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഓര്‍ഫനേജ് കോളേജ് (എം.എ.എം.ഓ മുക്കം) ഖത്തറിലെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ ഒത്തു ചേരല്‍ ഹയ്യാ മാമോക്ക് 2022 എന്ന പേരില്‍ നവംമ്പര്‍ നാല് വെള്ളിയാഴ്ച നടക്കും.

ഷമാല്‍ റോഡിലുള്ള അല്‍ കഅബാനില്‍ വച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആകര്‍ഷകമാകുന്ന വിവിധ കലാ കായിക മല്‍സരങ്ങടക്കം നടക്കുന്ന പരിപാടിയില്‍ ഖത്തറിലുള്ള എല്ലാ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ബാസ് മുക്കം അഭ്യര്‍ത്ഥിച്ചു.
ഇന്ന് രാവിലെ 8 മണിക്ക് രണ്ട് ബസ്സുകളിലായി സംഘം ദോഹയില്‍ നിന്നും പുറപ്പെടും.കൂടുതല്‍’ വിവരങ്ങള്‍ക്ക് നിഷാദ്: 7002 9826, ഇര്‍ഷാദ്:3382 4212 ബന്ധപ്പെടാം.

 

Related Articles

Back to top button
error: Content is protected !!