ഖത്തറിലെ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും ലഹരിപാനീയങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഫിഫ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിസരത്ത് ലഹരിപാനീയങ്ങള്‍ വില്‍ക്കുന്നതിന് ഫിഫ നിരോധനം പ്രഖ്യാപിച്ചു. ഫിഫ മീഡിയ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന്, ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും ലഹരിപാനീയങ്ങളുടെ വില്‍പ്പന കേന്ദ്രീകരിക്കാനും ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 ല്‍ നിന്ന് ബിയറിന്റെ വില്‍പ്പന പോയിന്റുകള്‍ ഒഴിവാക്കാനും തീരുമാനമെടുത്തതായി പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ ഖത്തറിലെ എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളിലും ലഭ്യമാകുന്ന ബഡ് സീറോയുടെ വില്‍പ്പനയെ ബാധിക്കില്ല.
‘സ്റ്റേഡിയങ്ങളും പരിസര പ്രദേശങ്ങളും എല്ലാ ആരാധകര്‍ക്കും ആസ്വാദ്യകരവും മാന്യവും മനോഹരവുമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് ആതിഥേയ രാജ്യ അധികാരികളും ഫിഫയും ഉറപ്പാക്കുന്നത് തുടരും,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.