Breaking News
നിത്യവും 6 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ആരംഭിച്ചതുമുതല്‍ നിത്യവും 6 ലക്ഷത്തിലേറെ യാത്രക്കാരുമായി ഖത്തര്‍ റെയില്‍ സേവനപാതയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ദോഹ മെട്രോയും ലുസൈല്‍ ട്രാമുമാണ് ലോകകപ്പ് ആരാധകര്‍ക്ക് സൗജന്യയാത്രയൊരുക്കി കയ്യടി വാങ്ങുന്നത്. വെള്ളിയാഴ്ചകളിലൊഴികെ നിത്യവും രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണിവരെ 21 മണിക്കൂറാണ് മെട്രോ സര്‍വീസ് നടത്തുന്നത്. വെള്ളിയാഴ്ചകളില്‍ രാവിലെ 9 മണിക്കാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്.
ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നവംബര്‍ 27 ന് 632826 ദോഹ മെട്രോയും 27475 പേര്‍ ലുസൈല്‍ ട്രാമും ഉപയോഗിച്ചു.