2023 കലണ്ടര്‍ ‘വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ധന്യമാകും : ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ 2023 കലണ്ടര്‍ ‘വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ധന്യമാകും : ഖത്തര്‍ ടൂറിസം. ദേശീയ അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി പരിപാടികളാണ് 2023 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്നത്.
എഎഫ്സി ഏഷ്യന്‍ കപ്പ്, ഫോര്‍മുല 1, ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ, എക്സ്പോ 2023 ദോഹ എന്നിവ 2023-ലെ ഖത്തര്‍ കലണ്ടറിലെ ചില ഈന്റുകള്‍ മാത്രമാണെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പറഞ്ഞു.
2023 ആക്ഷന്‍ പായ്ക്ക്ഡ് കലണ്ടറായിരിക്കും ഏകദേശം 300 ദിവസത്തെ ഇവന്റുകളാണ് 2023 നായി അണിയിച്ചൊരുക്കുന്നത്.
ഞങ്ങള്‍ ഫോര്‍മുല 1 ന് വീണ്ടും ആതിഥേയത്വം വഹിക്കും, ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ജനീവയിലല്ല, ഇവിടെ ഖത്തറിലായിരിക്കും, ഖത്തറിലെ ലോകോത്തര സ്റ്റേഡിയങ്ങളിലാണ് എഎഫ്സി ഏഷ്യന്‍ കപ്പ് നടക്കുക. എക്‌സ്‌പോ 2023 ദോഹയും ആറ് മാസം നീണ്ടുനില്‍ക്കും.
ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2023 ഒക്ടോബര്‍ 6 മുതല്‍ 8 വരെ ലുസെയില്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും. 2023 സീസണില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ആറ് എഫ്1 സ്പ്രിന്റ് റേസുകളില്‍ ഒന്നിന് ജനപ്രിയ റേസ്ട്രാക്ക് ആതിഥേയത്വം വഹിക്കും.
അസര്‍ബൈജാന്‍ (ബാക്കു സിറ്റി സര്‍ക്യൂട്ട്), ഓസ്ട്രിയ (റെഡ് ബുള്‍ റിംഗ്), ബെല്‍ജിയം (സ്പാ-ഫ്രാങ്കോര്‍ചാമ്പ്‌സ്), ഖത്തര്‍ (ലുസൈല്‍), യുണൈറ്റഡ് സ്റ്റേറ്റ്‌സ് (സര്‍ക്യൂട്ട് ഓഫ് ദ അമേരിക്കസ്), സാവോ പോളോ (ഇന്റര്‍ലാഗോസ്) എന്നിവിടങ്ങളില്‍ സ്പ്രിന്റ് റേസുകള്‍ നടക്കും.
ലുസെയില്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട്, 5.38 കിലോമീറ്റര്‍ ട്രാക്ക്, 2021 ല്‍ ഫോര്‍മുല 1 കലണ്ടറില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പുനര്‍വികസനം കാരണം 2022 സീസണ്‍ ഒഴിവാക്കി.
1988, 2011 എഡിഷനുകള്‍ക്ക് ശേഷം നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ മൂന്നാം തവണയും എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കും. ലോകകപ്പ് പോലെ തന്നെ നാല് വര്‍ഷം കൂടുമ്പോഴാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററും നഗരത്തിലെ മറ്റ് ശ്രദ്ധേയമായ സ്ഥലങ്ങളും 2023 ഒക്ടോബര്‍ 5 മുതല്‍ 14 വരെ ഖത്തറിന്റെ പ്രഥമ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയ്ക്ക് ആതിഥേയത്വം വഹിക്കും.
ആഗോള ഓട്ടോമോട്ടീവ് വ്യവസായത്തിലെ പ്രമുഖരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യത്തെ മോട്ടോര്‍ ഷോ ആയി മാറുന്നതിനാണ് ഇവന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റായ എക്സ്പോ 2023 ദോഹ 2023 ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ആറ് മാസം നീണ്ടുനില്‍ക്കും.