
നസ്മ ഫ്രൈറ്റ് ഉടമ ബൈത്താന്‍ കുട്ടി കണ്ണാടിപറമ്പില്‍ അന്തരിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഖത്തറിലെ വ്യവസായ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായ ബെയ്ത്താന്‍ കുട്ടി കണ്ണാടിപറമ്പില്‍ അന്തരിച്ചു. കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നാട്ടില്‍ ചികിത്സയിലായിരുന്നു.
കണ്ണൂര്‍ മാധവ്‌റാവ് സിന്ധ്യ ചാരിറ്റബ്ള്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍, കണ്ണൂര്‍ മെട്രോ സായാഹ്ന പത്രം ഡയറക്ടര്‍, നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മിഡിയം സ്‌ക്കൂള്‍ മുന്‍ പ്രസിഡന്റ്, ഖത്തര്‍ കണ്ണൂര്‍ ഇന്‍കാസ് സ്ഥാപക നേതാവ്, നാറാത്ത് മഹല്ല് ജമാഅത്ത് കമ്മറ്റി ട്രഷറര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ സജീവമായിരുന്നു . ദോഹയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തകനായിരുന്നു.
നസീമയാണ് ഭാര്യ. ഷമ്മാസ് ,ഷഹീര്‍ ,ശഹര്‍ബാനത്ത് ,ഫാത്തിമ,ഷുജാഹ് എന്നിവര്‍ മക്കളാണ് .
സാജിദ് അഹമ്മദ്, അനീസ് എന്‍.കെ, ജുനൈദ, ആയിഷ എന്നിവര്‍ മരുമക്കളാണ്