Archived Articles

ലേബര്‍ ക്യാമ്പിലെ തൊഴിലാളികളോടൊത്ത് സ്വാതന്ത്ര്യദിനമാഘോഷിച്ച് ഇന്‍കാസ്- ഒ. ഐ.സി.സി

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഒ. ഐ.സി.സി ഖത്തറിന്റെ സെട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പ്രസിഡണ്ടുമാരും ഭാരവാഹികളും പ്രവര്‍ത്തകരും തൊഴിലാളികളോടൊത്ത് ലേബര്‍ ക്യാമ്പില്‍ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഏരിയ സട്രീററ് 24 ലെ ലേബര്‍ ക്യാമ്പില്‍ നടത്തിയ ആഘോഷ ചടങ്ങുകള്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കും , ഇന്‍കാസ് പ്രവര്‍ത്തകര്‍ക്കും വേറിട്ടഅനുഭവമായി.

ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത നേതാക്കള്‍ക്കും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും പ്രണാമമര്‍പ്പിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ്രസമീര്‍ ഏറാമല ഉല്‍ഘാടനം ചെയതു. തുടര്‍ന്ന്
സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് കേക്ക് മുറിച്ച് തൊഴിലാളികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്തു.

സാധാരണകാരില്‍ സാധാരണക്കാരായ ക്യാമ്പിലെ ഇരുന്നൂറോളം തൊഴിലാളികള്‍ക്ക് കോസ്‌മെറ്റിക്ക് സാധനങ്ങളുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളടങ്ങിയ സമ്മാന കിറ്റുകള്‍ ഇന്‍കാസ് പ്രവര്‍ത്തകരും നേതാക്കളും വിതരണം ചെയ്തു.


ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതാക്കളും പ്രവര്‍ത്തകരും, ഇന്‍കാസ് പ്രവര്‍ത്തകരും സജീവമായി പങ്കെടുത്ത ആഘോഷ പരിപാടികള്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ ഹൃദ്യമായ അനുഭവമായി.

Related Articles

Back to top button
error: Content is protected !!