
മെസിയെ ബിഷ്ത് അണിയിച്ചതില്‍ കുറ്റം കാണുന്നവര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സമ്മാനദാന ചടങ്ങില്‍ കിരീടം നേടിയ അര്‍ജന്റീനക്ക് ട്രോഫി നല്‍കുന്നതിന് മുമ്പായി ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അറേബ്യന്‍ പാരമ്പര്യത്തിന്റേയും പ്രതാപത്തിന്റേയും അടയാളമായ ബിഷ്ത് അണിയിച്ചതിലും കുറ്റം കാണുന്നവരാണ് ഒരു വിഭാഗമാളുകള്‍. അറബ് സെസ്‌കാരവും പാരമ്പര്യവും സംബന്ധിച്ച അടിസ്ഥാനപരമായ ബോധമില്ലാത്തവരാണ് വിമര്‍ശകര്‍.
ഒരു കാല്‍പന്തുകളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമാണ് ഖത്തര്‍ അമീര്‍ ബിഷ്ത് അണിയിച്ചുവെന്നത്.