
ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ സ്വപ്നങ്ങള്‍ അസ്തമിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ലോകത്തിന്റെ മൊത്തം ആവേശമായി വളര്‍ന്ന മൊറോക്കോ ഇന്നലെ രാത്രി അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് കീഴടങ്ങിയതോടെ ഖത്തര്‍ ലോകകപ്പിലെ മൊറോക്കന്‍ സ്വപ്നങ്ങള്‍ അസ്തമിച്ചു. ഗാലറിയിലെ ചുവപ്പും പച്ചയും ജഴ്‌സിയണിഞ്ഞ ആരാധകരുടെ നിലക്കാത്ത ആരവങ്ങളില്‍ ആവേശത്തോടെ കളിച്ച മൊറോക്കന്‍ പടക്കുതിരകളെ ഫ്രാന്‍സിന്റെ ചുണക്കുട്ടികള്‍ പിടിച്ചുകെട്ടിയതാണ് ലോകകപ്പെന്ന മൊറോക്കന്‍ സ്വപ്‌നം തകര്‍ത്തത്.
തോല്‍വിയറിയാതെ സെമി ഫൈനല്‍ വരെയെത്തിയ മൊറോക്കോ ലോകകപ്പ് ചരിത്രം തന്നെ തിരുത്തിയെഴുതുമോ എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
ഇനി ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ സ്ഥാനം മൂന്നാമതോ നാലാമതോ എന്നറിയാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം