Breaking News
ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ പൊളിച്ചു. രണ്ട് പെയിന്റിംഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ തടഞ്ഞത്.
അധികൃതര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് രണ്ട് പെയിന്റിംഗുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 1,777 ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്.