Uncategorized

ഐഎംസിസി ജിസിസി കമ്മറ്റി സ്വാതന്ത്ര്യദിന സംഗമം നടത്തി

ദോഹ : ഇന്ത്യന്‍ മൈനോരിറ്റീസ് കള്‍ച്ചറല്‍ സെന്റര്‍ (ഐഎംസിസി) ജിസിസി കമ്മറ്റി ഓണ്‍ലൈനായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ആലപ്പുഴ ലോകസഭ അംഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഏകാധിപതികള്‍ ചേര്‍ന്ന് ഭരണഘടനയുടെ അന്തസത്ത തകര്‍ത്ത് തരിപ്പണമാക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എഎം ആരിഫ് എംപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയില്‍ ചുംബിച്ചാണ് പാര്‍ലമെന്റിലേക്ക് കയറിയത് എന്നാലത് ഭരണഘടനയ്ക്ക് നല്‍കിയ അന്ത്യ ചുംബനമായിരുന്നു. മതേതര ജനാധിപത്യ സംവിധാനമാണ് ഭരണഘടനയ്ക്കടിസ്ഥാനം. എന്നാല്‍ പക്ഷപാതിത്വപരമായും ജനാധിപത്യവിരുദ്ധവുമായുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നു. മുത്തലാഖ്, യുഎപിഎ, പൗരത്വനിയമങ്ങളും കാര്‍ഷിക നിയമഭേദഗതിയും ഇതിന് ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 371ാം വകുപ്പ് നിലനിര്‍ത്തി കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് നിക്ഷിപ്ത താത്പര്യമാണ്. സുപ്രീം കോടതി, ഇലക്ഷന്‍ കമ്മീഷന്‍, പ്രതിപക്ഷ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരെ വിദേശ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇക്കാര്യം ചെയ്യുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച് പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന പ്രസ്താവന പാര്‍ലമെന്റില്‍ നടത്താന്‍ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുയാണവര്‍, രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടിക്കണക്കിന് രൂപ പിഎം കോര്‍ഫണ്ട് വഴി സ്വരൂപിച്ചത്. ഓഡിറ്റ് ഇല്ല, വിവാരാവകാശ നിയമ പരിധിയിലില്ല, ഈ പണം ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് എംഎല്‍എമാരെയും മന്ത്രിമാരെയും വിലക്കെടുക്കുന്നതും ഇത് ഉപയോഗിച്ചാണെന്നും എംപി ആരോപിച്ചു.

ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി. അബ്ദുല്‍ വഹാബ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വര്‍ഗീയത സാമ്രാജത്യ ശക്തികളുടെ ആയുധമാണ്. ഈ തിരിച്ചറിവ് ഇന്ന് വളരെ പ്രസക്തമാണ്. ജനാധിപത്യ മതനിരപേക്ഷതിയിലൂന്നിയ നിലപാടിലൂടെ മാത്രമേ ഈ രാജ്യത്തേ രക്ഷിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

ലോക കേരളസഭ അംഗങ്ങളായ കല കുവൈത്ത് നേതാവ് സാം പൈനമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവരും ഐഎംസിസി ജിസിസി ട്രഷറര്‍ സയ്യിദ് ഷാഹുല്‍ ഹമീദ് മംഗലാപുരം, മുന്‍ ദുബായ് ഐഎംസിസി പ്രസിഡണ്ട് താഹിര്‍ കൊമ്മോത്ത്, ബഹ്റൈന്‍ ഐഎംസിസി പ്രസിഡണ്ട് മൊയ്തീന്‍കുട്ടി പുളിക്കല്‍, സൗദി ഐഎംസിസി ട്രഷര്‍ നാസര്‍ കുറുമാത്തൂര്‍, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മില്‍, ഒമാന്‍ ഐഎംസിസി പ്രസിഡണ്ട് ഹാരിസ് വടകര, ഖത്തര്‍ ഐഎംസിസി ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍, കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂര്‍, ജനറല്‍ സെക്രട്ടറി ഷരീഫ് താമരശ്ശേരി, എന്‍എസ്എല്‍ സംസ്ഥാന പ്രസിഡണ്ട് എന്‍എം മഷൂദ്, ഷരീഫ് കൊളവയല്‍, എന്‍കെ ബഷീര്‍ കൊടുവള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സി.പി. നാസര്‍ കോയ തങ്ങള്‍, ഐഎംസിസി ജിസിസി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍, ലോകകേരള സഭ അംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം. അബ്ദുള്ളക്കുട്ടി, സുബൈര്‍ ചെറുമോത്ത്, ഖത്തര്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി അക്സര്‍ മുഹമ്മദ്, ബഹ്റൈന്‍ ഐഎംസിസി ജനറല്‍ സെക്രട്ടറി കാസിം മലമ്മല്‍, വിവിധ രാജ്യങ്ങളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് ഭാരവാഹികളായ പിവി. സിറാജ് വടകര, അബൂബക്കര്‍ പയ്യാനക്കടവന്‍, സമീര്‍ പി.എ കോഡൂര്‍, സഅദ് വടകര, യു. റൈസല്‍, മന്‍സൂര്‍ വണ്ടൂര്‍, ഖാലിദ് ബേക്കല്‍, അബ്ദുല്‍ കരീം പയമ്പ്ര, , അബ്ദല്‍ റഹിമാന്‍ ഹാജി കണ്ണൂര്‍, യൂനുസ് മൂന്നിയൂര്‍, മജീദ് ചിത്താരി, പിവി. ഇസ്സുദ്ധീന്‍, നവാഫ് ഒസി, ഹനീഫ പുത്തൂര്‍മഠം, മുഹമ്മദ് ഫാസില്‍, ഷാജഹാന്‍ ബാവ തുടങ്ങിയവര്‍ സംബന്ധിച്ചു ജിസിസി എക്‌സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ റഫീഖ് അഴിയൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!