പേര്‍സണല്‍ ബ്രാന്‍ഡിംഗിന് പ്രാധാന്യമേറുന്നു : ഫര്‍ഹാന്‍ അക്തര്‍
അമാനുല്ല വടക്കാങ്ങര
സോഷ്യല്‍ മീഡിയയും സാങ്കേതിക വിദ്യയും ജനജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന ആധുനിക ലോകത്ത് പേര്‍സണല്‍ ബ്രാന്‍ഡിംഗിന്റെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്ന്പ്രമുഖ പേര്‍സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫര്‍ഹാന്‍ അക്തര്‍ അഭിപ്രായപ്പെട്ടു.
ബ്രാന്‍ഡ് വാല്യൂ സാക്ഷാല്‍ക്കരിക്കുകയും അക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ബിസിനസ് രംഗത്ത് വലിയ വളര്‍ച്ചക്കും പുരോഗതിക്കും കാരണമാകുമെന്നതില്‍ സംശയമില്ല. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനും സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സിംഗിനുമൊക്കെ ബിസിനസിലും ജീവിതത്തിലും വലിയ സ്വാധീനമാണുള്ളത്.
കോവിഡ് കാലത്ത് അനുഭവിച്ച നിയന്ത്രണങ്ങളും പരിമിതികളുമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റേയും പേര്‍സണല്‍ ബ്രാന്‍ഡിംഗിന്റേയും അനന്ത സാധ്യതകള്‍ ബോധ്യപ്പെടുത്തിയതെന്ന് ഫര്‍ഹാന്‍ പറയുമ്പോള്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്ന സുപ്രധാനമായ വിജയമന്ത്രമാണ് അടിവരയിടുന്നത്.
ഓരോരുത്തരുടേയും ജീവിതത്തിലെ സ്വപ്‌നങ്ങളും പ്രതീക്ഷകളും അടയാളപ്പെടുത്തിയാണ് പേര്‍സണല്‍ ബ്രാന്‍ഡിംഗ് പ്രസക്തിനേടുന്നത്. കരിയറിലും ബിസിനസിലുമൊക്കെ അനുഭവങ്ങളും പ്രതീക്ഷകളും വളരെ പ്രധാനമാണ് . ഓരോ സംരംഭകന്റേയും കാഴ്ചയും കാഴ്ചപ്പാടുകളും അവന്റെ ബ്രാന്‍ഡിംഗിന്റെ അവിഭാജ്യ ഘടകമാകും. ഈ ഘട്ടത്തിലാണ് ഒരു ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റിന് അവരെ സഹായിക്കാനാവുക, യു.എ.ഇയിലും ഖത്തറിലുമായി നിരവധി സംരംഭകരെ പേര്‍സണല്‍ ബ്രാന്‍ഡിംഗിന് സഹായിച്ച ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റേയും ഓണ്‍ ലൈന്‍ കാമ്പയിനുകളുടേയും അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പേര്‍സണല്‍ ബ്രാന്‍ഡിംഗ് വളരെ വേഗമാണ് ജനങ്ങളെ സ്വാധീനിക്കുന്നത്. സംരംഭകരെ ഈ പുതിയ സാധ്യതകളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ഗുണഭോക്താക്കളാക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് ഫര്‍ഹാന്‍ അക്തര്‍ എന്ന പേര്‍സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റിനെ ശ്രദ്ധേയനാക്കുന്നത്.
ഖത്തറിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്ത എം.ബി.എ.ക്കാരനായ ഈ ചെറുപ്പക്കാരന്‍ ബ്രാന്‍ഡിംഗ്, അഡ് വര്‍ട്ടൈസിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എഞ്ചിന്‍ ഓപ്ടിമൈസേഷന്‍, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് തുടങ്ങി മേഖലകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഫ്യൂച്ചര്‍ ഈസ് ഓണ്‍ ലൈന്‍ എന്ന ടാഗ് ലൈനോടെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഒരു ചെറിയ ഓഫീസുമായി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കൂട്ടുകാരും കുടുംബക്കാരും വരെ കുറ്റപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഫര്‍ഹാന് തന്റെ സ്വപ്‌നങ്ങളെക്കുറിച്ച നല്ല ധാരണയുണ്ടായയിരുന്നു. ആളുകള്‍ നമുക്ക് നേരെ കല്ലെറിയുമ്പോള്‍ അവയൊക്കെ നാഴികക്കല്ലാക്കുന്നതെങ്ങനെയെന്ന് കുറഞ്ഞ കാലം കൊണ്ട് പ്രായോഗികമായി കാണിച്ചാണ് ഫര്‍ഹാന്‍ ജീവിതത്തിലെ മുന്നേറ്റം സാക്ഷാല്‍ക്കരിച്ചത്. ക്രമേണ ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റുകയും പിന്നീട് പ്രവര്‍ത്തന കേന്ദ്രം ദുബൈയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
വിവിധ തരത്തിലുള്ള ട്രെയിനിംഗുകളും ബിസിനസ് മോഡ്യൂളുകളും വികസിപ്പിച്ച് കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച ഫര്‍ഹാന്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല അടിത്തറയുള്ള ഒരു കണ്‍സല്‍ട്ടന്റായി മാറിയിരിക്കുന്നു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഗള്‍ഫ് വിപണിയില്‍ പേര്‍സണല്‍ ബ്രാന്‍ഡിംഗിന് സാധ്യതയേറെയാണ്. ഓരോ സംരംഭകനേയും സ്ഥാപനത്തേയയും സൂക്ഷ്മമായി വിലയിരുത്തി കൃത്യമായ ആസൂത്രണത്തോടെയുള്ള ബ്രാന്‍ഡിംഗ് പ്രോഗ്രാമുകള്‍ ജനശ്രദ്ധ നേടും. ഇതോടെ വ്യക്തിയും സ്ഥാപനവും വളരുമെന്നതാണ് അനുഭവം, ഫര്‍ഹാന്‍ വിശദീകരിച്ചു.
ഇന്‍സ്റ്റഗ്രാമിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ജനപ്രീതി നേടിയ ഫര്‍ഹാന്‍ അക്തര്‍ ഷോക്ക് പുറമേ പേര്‍സണല്‍ ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട വിവിധ പരിശീലന പരിപാടികളും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി കണ്‍സല്‍ട്ടേഷനുമായാണ് ഫര്‍ഹാന്‍ അക്തര്‍ തന്റെ ജൈത്രയാത്ര തുടരുന്നത്.
നിലവില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന ഫര്‍ഹാന്‍ അക്തറുമായി ബന്ധപ്പെടാനാഗ്രഹിക്കുന്നവര്‍ക്ക് 0971 561915345 എന്ന വാട്‌സ് ആപ് നമ്പറിലോ 00974 77805345 എന്ന ഖത്തര്‍ നമ്പറിലോ ബന്ധപ്പെടാം.