Uncategorized

ദോഹയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി യുഎന്‍ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. ദോഹയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി യുഎന്‍ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള അനുബന്ധ കരാറില്‍ ഖത്തറും യുഎന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസും ഒപ്പുവച്ചു.

വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തറിന് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മദിയും ഡ്രഗ്സ് ആന്‍ഡ് ക്രൈം സംബന്ധിച്ച യുഎന്‍ ഓഫീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗദാ വാലിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ഓസ്ട്രിയയിലെ ഖത്തര്‍ അംബാസഡറും വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സ്ഥിരം പ്രതിനിധിയുമായ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍ മന്‍സൂരിയും ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!