Breaking NewsUncategorized

മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സിന്റെ ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ച് ഇന്ന്

ദോഹ:ഗ്രീന്‍ ഡെസേര്‍ട്ട്,ബെറ്റര്‍ എന്‍വയോണ്‍മെന്റ് മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ
എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് സംഘടിപ്പിക്കുന്ന ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ച് ഇന്ന് . ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മാര്‍ച്ച് ഇന്ന് വൈകുന്നേരം 3.45 ന് എക്‌സ്‌പോ ഇന്റര്‍നാഷനല്‍ സോണ്‍ കവാടത്തില്‍ നിന്നുമാരംഭിക്കും.

ഊഷരതയുടെ മണലാരണ്യങ്ങളില്‍,ഉര്‍വ്വരതയുടെ നനവും തണുപ്പുമേകി ജീവിത മരുപ്പച്ചയുടെ മനോഹാരിത തീര്‍ക്കുന്ന എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ‘ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ചിന്’ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബ്, സൊസൈറ്റി പ്രസിഡണ്ട് സീ.ഏ.റസാഖ്, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് വി.സീ, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര,സമീല്‍ അബ്ദുല്‍ വാഹിദ്, ആര്‍.ജെ.അഷ്ഠമി, ആര്‍.ജെ.സന്ധീപ്. ഡോ. പ്രതിഭ രതീഷ്, വി.സി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!