
അല്‍ സുവൈദ് ഗ്രൂപ്പ് കുടുംബ സംഗമം ശ്രദ്ധേയമായി
ദോഹ. ഖത്തറിലെ പ്രമുഖ വ്യാപാര ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പ് കുടുംബ സംഗമം ശ്രദ്ധേയമായി . കുടുംബബന്ധത്തിന്റെ പ്രാധാന്യവും പ്രസക്തിയും അടയാളപ്പെടുത്തിയ ചടങ്ങില്‍ കമ്പനി ജീവനക്കാരും പങ്ക് ചേര്‍ന്നു.
ഗ്രൂപ്പിന്റെ പുതിയ കോര്‍പറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫിഫ ലോകകപ്പിനായി നാട്ടില്‍ നിന്നെത്തിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയുടെ മാതാവ് ഹവ്വ,
എളാപ്പ സുലൈമാന്‍ വി.വി.സഹോദരിമാരായ ആസിയ, താഹിറ എന്നിവരെ പ്രത്യേകം മെമന്റോ നല്‍കി ആദരിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഉദ്‌ബോധനവും ഡോ.വി.വി. ഹംസയുടെ പ്രസംഗവും സംഗമത്തെ സവിശേഷമാക്കി.
ശൈഖ ഹംസ സ്വാഗതം പറഞ്ഞു.
നിയാസ് അബ്ദുല്‍ നാസര്‍,ബഷീര്‍ ആലുങ്ങല്‍, ,സലീം, റൈഹാനത്ത് ഹംസ, സഹ് ല ഹംസ, ഫൈസല്‍ റസാഖ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി