പ്രവാസികള്‍ക്ക് ആശ്വാസമായി നസീം സര്‍ജിക്കല്‍ സെന്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ആതുര സേവന രംഗത്ത് വിപ്‌ളവം സൃഷ്ടിച്ച നസീം ഹെല്‍ത്ത് കെയറിന്റെ വളര്‍ച്ചയിലെ പുതിയ പൊന്‍തൂവലായ
നസീം സര്‍ജിക്കല്‍ സെന്റര്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു.
ഖത്തറിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ നസീം ഹെല്‍ത്ത് കെയറില്‍ പുതിയ സര്‍ജിക്കല്‍ സെന്റര്‍ കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഖത്തറിലെ ജനങ്ങള്‍ക്ക് സമഗ്ര ശാസ്ത്രക്രിയാ സേവനങ്ങള്‍ ഉറപ്പ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ്് നസീം സര്‍ജിക്കല്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍താനി സര്‍ജിക്കല്‍ സെന്റര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ടാന്‍സാനിയന്‍ അംബാസഡര്‍ ഡോ. മഹാധി ജുമാ മാലിം, നസീം എംഡി 33 ഹോള്‍ഡിംഗ്‌സ് സിഎംഡി മുഹമ്മദ് മിയാന്‍ദാദ് വിപി, ജനറല്‍ മാനേജര്‍ ഡോ. മുനീര്‍ അലി ഇബ്രാഹിം, നസീം ജിഎം-ഓപ്പറേഷന്‍സ് മുഹമ്മദ് ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ലാപ്രോസ്‌കോപ്പിക് സര്‍ജറി, ഗൈനക്കോളജി, സര്‍ജിക്കല്‍ യൂറോളജി, ഇഎന്റ്റി, ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറി, ഗ്യാസ്‌ട്രോ എന്‍ട്രോളജിയില്‍ ഇന്‍വേസീവ് ഡയഗ്‌നോസ്റ്റിക് പ്രോസീജര്‍ എന്നീ വിഭാഗങ്ങളില്‍ പതിനഞ്ചിലധികം ഡോക്ടമാര്‍ ഉള്‍പ്പെടുന്ന സര്‍ജിക്കല്‍ ടീമാണുള്ളത്.
ഖത്തറില്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നായ നസീം, ഓരോ മാസവും 95 രാജ്യങ്ങളില്‍ നിന്നുള്ള 80000 പേര്‍ക്ക് ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു. നസീമിന്റെ 7 ശാഖകള്‍ ഖത്തറില്‍ വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 17 വര്‍ഷമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ നസീം, പ്രവാസികളുടെ ആരോഗ്യ സംരക്ഷണരംഗത്തെ ശ്രദ്ധേയമായ നാമമാണ് .
ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കാനായി നസീം ആദ്യത്തെ മൊബൈല്‍ ഡെന്റല്‍ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. നസീമിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ജിക്കല്‍ സെന്ററിന്റെ ആരംഭം ഒരു മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.