IM Special

മണ്ണിന്നടിയില്‍ അലയുന്ന വേരുകള്‍

ജിഷ ജോര്‍ജ് ഇടപ്പള്ളി

മണ്ണിന്നടിയില്‍ അലയുന്ന വേരുകള്‍..
തമ്മില്‍ കാണാതെയുഴറുന്ന വേവുകള്‍..
കാണാതീരങ്ങളില്‍ പ്രണയിക്കുന്നുവോ…
ഏകയായീഘോരവനത്തിനുള്ളില്‍..
ഉള്ളം തപിക്കുന്ന വേളയില്‍ പോലുമേ..
ചാഞ്ചാടിയാടുന്ന തരുനിരകള്‍ക്കിടയില്‍..
ഇടറുന്ന മര്‍മ്മരങ്ങള്‍ കണ്ണീരണിഞ്ഞുവോ..
കാണാതെയേറുന്ന നോവിന്റെ കനലുകള്‍..
വഴിപാതയില്‍ പൊള്ളുന്ന വേനലിന്‍ കാന്തി..
ദളങ്ങള്‍ മറ നെയ്ത കൂരാകൂരിരുട്ടിനുള്ളില്‍..
ഒരുനുറുങ്ങുവെട്ടമായ് പെയ്തിറങ്ങുന്ന കിരണങ്ങള്‍..
നാളെകളിലെന്റെ ഹൃദയത്തിന്‍ നാദമായ്..
മനസിന്റെ അകത്തളങ്ങളില്‍ കൂടുകൂട്ടുമോ?
ഒരു ചെറു തിന പോലെ മുളപൊട്ടിയോ..
അകക്കാമ്പിന്‍ വിയര്‍പ്പുതുള്ളികള്‍ ഒപ്പുമോ?

Related Articles

Back to top button
error: Content is protected !!