
ഖത്തറിലെ ഇന്ത്യന്‍ സമൂഹം റിപബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയുടെ എഴുപത്തിനാലാമത് റിപബ്ളിക് ദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. രാവിലെ 6.45 ന് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തുകയും രാഷ്ടപതി ദ്രൗപതി മുര്‍മുവിന്റെ സന്ദേശം വായിക്കുകയും ചെയ്തു.
ദേശ ഭക്തിഗാനങ്ങളും കള്‍ചറല്‍ പരിപാടികളും ആഘോഷത്തെ വര്‍ണാഭമാക്കി .
വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളും റിപബ്ളിക് ദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് രാജ്യ സ്നേഹവും പൗരബോധവും ഉണര്‍ത്തി .