മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ

ദോഹ. മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ നടക്കും. നോമ്പിന്റെ മുന്നോടിയായ മികച്ച ഈത്തപ്പഴങ്ങള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്.
സൂഖ് വാഖിഫ് ഈസ്റ്റേണ്‍ സ്‌ക്വയറിലാണ് പ്രദര്‍ശനം. രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 12:00 മണി വരേയും
വൈകുന്നേരം: 3:30 മുതല്‍ രാത്രി 10:00 മണിവരേയുമാണ് പ്രദര്‍ശനം.