Archived Articles
ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ ജൂനിയര്‍ ടൂര്‍ 2023-ന്റെ ഡബിള്‍സ് വിഭാഗം കിരീടം ഖത്തരി ജോഡികളായ റാഷെദ്-മഷാരി നവാഫ് എന്നിവര്‍ക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്‍ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്സില്‍ ഒ സംഘടിപ്പിച്ച ജൂനിയര്‍ ടൂര്‍ 2023-ന്റെ ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ (ഐടിഎഫ്) ഡബിള്‍സ് വിഭാഗം കിരീടം ഖത്തരി ജോഡികളായ റാഷെദ്-മഷാരി നവാഫ് എന്നിവര്‍ സ്വന്തമാക്കി .
ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ 6-3 / 61 എന്ന സ്‌കോറിന് യുഎസ് ജോഡികളായ റോണിത് കാര്‍ക്കി-പട്ടേല്‍ അറഫ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഖത്തരി ജോഡികള്‍ വിജയിച്ചത്.