Breaking NewsUncategorized
തുര്‍ക്കിയിലേയും സിറിയയിലേയും ദുരന്ത ബാധിതരെ സഹായിക്കാന്‍ ഖത്തര്‍ ചാരിറ്റി നാല്‍പ്പത്തിമൂന്ന് ടണ്‍ സാധനങ്ങളെത്തിച്ചു
ദോഹ. തുര്‍ക്കിയിലേയും സിറിയയിലേയും ദുരന്ത ബാധിതരെ സഹായിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഖത്തര്‍ ചാരിറ്റി ഇതിനകം
നാല്‍പ്പത്തിമൂന്ന് ടണ്‍ സാധനങ്ങളെത്തിച്ചു. പ്രധാനമായും ഷെല്‍ട്ടര്‍ സാമഗ്രികള്‍, ഭക്ഷണം, വ്യക്തിഗത ശുചിത്വ വസ്തുക്കള്‍ എന്നിവയാണ് ഖത്തര്‍ ചാരിറ്റി എത്തിച്ചത്.