ദി ചോയ്സ് ഈസ് യുവേഴ്സ്, ദേശീയ കായിക ദിന പ്രമേയം
അമാനുല്ല വടക്കാങ്ങര
ദോഹ. കായിക രംഗത്ത് സ്വമേധയാ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ദി ചോയ്സ് ഈസ് യുവേഴ്സ് എന്നതായിരിക്കും നാളെ നടക്കുന്ന പന്ത്രണ്ടാമത് ദേശീയ കായിക ദിന പ്രമേയമെന്ന് ദേശീയ കായിക ദിന സംഘാടക സമിതി അറിയിച്ചു.
ദേശീയ കായിക ദിനം സമൂഹത്തില്‍ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് കായിക യുവജന മന്ത്രിയുടെ ഉപദേഷ്ടാവും എന്‍എസ്ഡി കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന്‍ മുസല്ലം അല്‍ ദോസരി ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
പാര്‍ക്കുകള്‍, കായിക സൗകര്യങ്ങള്‍, ദോഹ കോര്‍ണിഷ്, ആസ്പയര്‍ സോണ്‍, പേള്‍ ഐലന്‍ഡ്, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍, അല്‍ ഷമാല്‍, അല്‍ ഷിഹാനിയ, അല്‍ വക്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ വര്‍ഷം 130 ഓളം പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 100-ലധികം സ്ഥാപനങ്ങള്‍ ഇവന്റുകളില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ കാല്‍നട, സൈക്ലിംഗ് പാതകള്‍, മൊത്തം 2,643 കിലോമീറ്റര്‍ വരും. രാജ്യത്ത് 100 ലധികം കായിക സൗകര്യങ്ങള്‍, ധാരാളം പാര്‍ക്കുകള്‍, ഹരിത പ്രദേശങ്ങള്‍, ബീച്ചുകള്‍ മുതലായവ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ദി ചോയ്സ് ഈസ് യുവേഴ്സ്’ എന്ന മുദ്രാവാക്യം ആരോഗ്യകരവും നല്ലതും സന്തുഷ്ടവുമായ ജീവിതത്തിനായി വ്യായാമം ചെയ്യാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തിലൂടെ കമ്മ്യൂണിറ്റി സ്പോര്‍ട്സിന്റെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എന്‍എസ്ഡി കമ്മിറ്റി ചെയര്‍മാന്‍ വിശദീകരിച്ചു.
2011ലെ അമീരി പ്രമേയത്തെത്തുടര്‍ന്ന് 2012 ഫെബ്രുവരിയിലാണ് പ്രഥമ ദേശീയ കായിക ദിനം ആഘോഷിച്ചത്. സമൂഹത്തില്‍ കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാന്‍ ദേശീയ കായിക ദിനം സഹായകമായതായി അല്‍-ദോസരി പറഞ്ഞു. ”മനുഷ്യന്റെ വികസനത്തിലൂടെ ഖത്തര്‍ ദേശീയ ദര്‍ശനം 2030 സാക്ഷാത്കരിക്കുന്നതിന് ഇത് സംഭാവന ചെയ്യുന്നു.