തിരുവനന്തപുരം പ്രവാസി സംഘടനകള്‍ക്ക് ഏകോപിത രൂപം ആലോചന യോഗം

ദോഹ. യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസികള്‍ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സംഘടനകള്‍ക്ക് ഏകോപിത രൂപം നല്‍കുന്നതിനെക്കുറിച്ചുള്ള പ്രഥമ ആലോചനയോഗം ദുബായ് മദീന മാള്‍ ഫുഡ്ക്വാര്‍ട്ട് ഹാളില്‍ നടന്നു.
ടെക്‌സാസ് പ്രസിഡണ്ട് എ.ആര്‍. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.പി.എസ്.കെ ( വള്ളക്കടവ് പ്രവാസീസ് സൗഹൃദ കൂട്ടായ്മ ) സ്ഥാപക ചെയര്‍മാന്‍ മനോഫര്‍ ഇബ്രാഹിം നയ രൂപീകരണം വിശദീകരിച്ചു. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു . ടെക്ക് സാസ് സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമായ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്‍ ദുബായ് പ്രതിനിധി പരശുവയ്ക്കല്‍ അരുണ്‍ , എപ്കാ പ്രസിഡണ്ട് സുഹൈല്‍ മദാര്‍, കലാ റാണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിപുലമായ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് അവസാനം ദുബായില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു.
യു.എ.ഇ യില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളുടെ കൂട്ടായ്മ കേരളത്തിന്റെ സമഗ്ര വികസനത്തിന് മെച്ചപ്പെട്ട സഹായങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു യോഗം വിലയിരുത്തി.
നിക്ഷേപ സംഗമങ്ങളെക്കാള്‍ പദ്ധതിയുടെ വിജയത്തിന് കൂട്ടായ യത്‌നം നടത്തുകയായിരിക്കും ലക്ഷ്യമെന്നു മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസി ബന്ധു അഹമ്മദ് ചൂണ്ടിക്കാട്ടി.