പാട്ടു വഞ്ചി – ഉല്ലാസ ബോട്ട് യാത്ര നടത്തി സ്റ്റാര്‍ വോയ്സ് ഖത്തര്‍

ദോഹ. പാട്ടു വഞ്ചി ഉല്ലാസ ബോട്ട് യാത്ര നടത്തി ഖത്തറിലെ മലയാളി ഗായക കൂട്ടായ്മയായ സ്റ്റാര്‍ വോയ്സ് ഖത്തര്‍.
മലയാളക്കരയിലെ മുപ്പതോളം കലാ കാരന്മാര്‍ അടങ്ങിയ ഒരു ഗായക സംഘമാണ് കഴിഞ്ഞ വെള്ളിയാഴ്ച പാട്ടു വഞ്ചി എന്ന പേരില്‍ ഉല്ലാസ ബോട്ട് യാത്ര നടത്തിയത്. ഇതിനു മുമ്പും രണ്ടു പ്രാവശ്യം ഉല്ലാസ ബോട്ട് യാത്ര നടത്തിയിരുന്നു.
പാട്ടു വഞ്ചിയിലെ കുടുംബ സംഗമവും, വിവിധയിനം കലാ പരിപാടികളും കൊണ്ട് മൂന്നാമതായി നടത്തിയ ഈ ബോട്ട് യാത്ര വേറിട്ട ഒരു അനുഭവമായി മാറി..
ഗായകന്‍ ഫിറോസ് നാദാപുരവും കുടുംബവും ഈ സംഗമത്തിലെ അതിഥികളായിരുന്നു.
ഖത്തറിലെ യുവ കലാകാരന്മാരായ ഫൈസല്‍ പേരാമ്പ്രയും ഫാറൂഖ് കണ്ണൂരും ചേര്‍ന്ന് നേതൃത്വം വഹിക്കുന്ന സ്റ്റാര്‍ വോയ്സ് ഖത്തര്‍, ഖത്തറിലെ മലയാളി കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചും വേദി ഒരുക്കിയും പാട്ടരങ്ങ് , ഗാന വിരുന്ന്, മാതൃ സംഗമം തുടങ്ങിയ ഒട്ടനവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തി മലയാളി കലാകാരന്മാര്‍ക്കിടയില്‍ ഇടം പിടിച്ചിരുന്നു.
കോര്‍ഡിനേറ്റര്‍മാരായ റഫീഖ് പാലപ്പെട്ടി, സെലീന, സമീല, ഷിമാസ തുടങ്ങിയവര്‍ കലാ പരിപാടികള്‍ നിയന്ത്രിച്ചു.