Archived Articles
ഇരട്ട’ മൂവിയിലെ ”വിനോദിനെയും പ്രമോദിനെയും” വരവേറ്റ് ഖത്തര്‍ മലയാളികള്‍
മുഹമ്മദ് റഫീഖ് തങ്കത്തില്‍
ദോഹ. ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്,ലുലു ഗ്രൂപ്പ് ഖത്തര്‍ ,റേഡിയോ മലയാളം 98.6,ഏഷ്യന്‍ ടൌണ്‍, 974 ഇവന്റ് എന്നിവര്‍ ചേര്‍ന്ന് കൈ നിറയെ സമ്മാനങ്ങളുമായി
പ്രിയ നായകനൊപ്പം മീറ്റ് ആന്റ് ഗ്രീറ്റും ‘ ഇരട്ട സിനിമയുടെ പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചു.
മലയാളികള്‍ നെഞ്ചിലേറ്റിയ സ്‌നേഹനായകന്റെ’ ഇരട്ടയുടെ’ ജിസിസി റിലീസ് ഖത്തറില്‍ ആഘോഷത്തില്‍ പ്രിയപ്പെട്ട നായകന്‍ ജോജു ജോര്‍ജും, ഡയറക്ടര്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും പങ്കെടുത്തു. ബര്‍വ മദീനത്ത് ലുലു വില്‍ നടന്ന മീറ്റ് ആന്റ് ഗ്രീറ്റില്‍ നൂറുകണക്കിന് മലയാളികള്‍ ഒത്തുകൂടി. തുടര്‍ന്ന് ഏഷ്യന്‍ ടൗണ്‍ സിനിമസില്‍ നടന്ന സ്‌പെഷ്യല്‍ ഷോ മറ്റു ഫാന്‍സ് ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു