മുഹമ്മദ് ബാഖവിയെ ആദരിച്ചു

തേഞ്ഞിപ്പലം. മുഹമ്മദ് ബാഖവിയെ ആദരിച്ചു .അറബി ഭാഷക്ക് വിശിഷ്യാ ഗ്രാമറിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ആദരം. അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങള്‍ എന്ന പ്രമേയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗവും ജാമിഅ മദീനതുന്നൂര്‍ അറബിക് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ വെച്ച് അലിഗഡ് മു സ് ലിം യൂണിവേര്‍സിറ്റി അറബി വിഭാഗംമേധാവി ഡോ.സനാഉല്ല നദ് വി ഉപഹാരം സമര്‍പ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം മേധാവി ഡോ. ടി എ അബ്ദുല്‍ മജീദ്, ഡീന്‍ ഓഫ് ലാംഗ്വേജസ് ഡോ. മൊയ്ദീന്‍ കുട്ടി ഏ ബി, മലയാളം വിഭാഗം മേധാവി ഡോ.ആര്‍.വി.എം ദിവാകരന്‍ , ഹിന്ദി വിഭാഗം മേധാവി പ്രൊഫസര്‍ വി.കെ സുബ്രഹ്‌മണ്യന്‍ ജാമിഅ മദീനത്തുന്നൂര്‍ അറബി വകുപ്പ് ഉപമേധാവി ഡോ. അബ്ദു റഹീം സഖാഫി , ജാമിഅ മദീനത്തുന്നൂര്‍ മാനേജര്‍ അബൂസ്വാലിഹ് സഖാഫി, പ്രൊ റെക്ടര്‍ ആസഫ് നൂറാനി, നൗഫല്‍ നൂറാനി എന്നിവര്‍ പങ്കെടുത്തു. ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗം മേധാവി ഡോ. മുഹമ്മദ് അസ്ഹരി സ്വാഗതവും ഷഹീദ് അന്‍വര്‍ നൂറാനി നന്ദിയും പറഞ്ഞു.