Breaking NewsUncategorized

മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍ പുനരാരംഭിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: പലഹാരങ്ങള്‍, കലകള്‍, കരകൗശല വസ്തുക്കള്‍, അതുല്യമായ സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഷോപ്പിംഗ് ഓപ്ഷനുകള്‍ വാഗ്ദ്ധാനം ചെയ്ത് മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍ പുനരാരംഭിക്കുന്നു . ഫെബ്രുവരി 24 മുതല്‍, മാര്‍ച്ച് 18 വരെ വാരാന്ത്യങ്ങളിലാണ് മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട് ബസാര്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും ബസാര്‍ പ്രവര്‍ത്തിക്കും.

മിയ ബസാര്‍ പഴയ സൂഖ് പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നു, വാരാന്ത്യങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിക്കാനുള്ള മികച്ച സ്ഥലമാണിത്.

Related Articles

Back to top button
error: Content is protected !!