
ദുരന്തമുഖത്തേക്ക് ഒരു കൈ താങ്ങ്, മെഡിസിന്‍ ചാലഞ്ചുമായി ഇന്‍കാസ് കോഴിക്കോട് കമ്മറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വേറിട്ട മാതൃകയുമായി ഇന്‍കാസ് കോഴിക്കോട് കമ്മറ്റി രംഗത്ത് . സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പത്തില്‍ അതിജീവിച്ചവര്‍ക്ക് അവശ്യ മരുന്നുകളെത്തിക്കാനുള്ള പരിപാടിയാണ് ഇന്‍കാസ് കോഴിക്കോട് കമ്മറ്റി ആസൂത്രണം ചെയ്യുന്നത്.
കാലാവധി തീരാത്ത മരുന്നുകള്‍ ഉള്ളവരില്‍ നിന്നും ശേഖരിക്കുകയും ആവശ്യക്കാരിലേക്കെത്തിക്കുകയുമാണ് പദ്ധതി. മരുന്നുകള്‍ കൈവശമുള്ളവര്‍ 70545495, 55670234, 55628652 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ഇന്‍കാസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി ശേഖരിക്കും.