Archived Articles

യുണീഖ് ബാഡ്മിണ്ടണ്‍ ചാമ്പ്യന്‍ഷിപ്പ് സീസണ്‍ 3 സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ജിസിസി യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാര്‍ക്കായി സംഘപിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആല്‍ഫ ക്യാമ്ബ്രിഡ്ജ് സ്‌കൂളില്‍ സമാപനം.

റിയാദ മെഡിക്കല്‍ സെന്റര്‍ മുഖ്യ പ്രായോജകരായ ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നായി 50 ഓളം ടീമുകള്‍ പങ്കെടുത്തു.

വാശിയേറിയ മത്സരങ്ങളില്‍ മെന്‍സ് ഡബിള്‍സ് വിഭാഗത്തില്‍ അനസ് റെജിന്‍ സഖ്യം ജേതാക്കളും ഷബീര്‍ സെല്‍വരാജ് സഖ്യം റണ്ണേഴ്‌സും ആയി.

മെന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ജയിന്റോ ജേതാവും റെജിന്‍ റണ്ണേഴ്‌സും ആയപ്പോള്‍ വിമന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആശ്‌ന ബഷീര്‍ ജേതാവും റെമിത റണ്ണേഴ്‌സും ആയി.

മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ശബ്ബീര്‍ ഖാന്‍ ആശ്‌ന ബഷീര്‍ സഖ്യം ജേതാക്കളും ജയിന്റോ റെന്‍സി സഖ്യം റണ്ണേഴ്‌സും ആയി.

യുണീഖ് പ്രസിഡന്റ് മിനി സിബിയും സെക്രട്ടറി സാബിത് പാമ്പാടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റിന്റെ
സമാപന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ താരം ഗോട്വിന്‍ റിചാര്‍ഡ് ഓലൊഫ മുഖ്യ അഥിതി ആയി. ഡോക്ടര്‍ മോഹന്‍ തോമസ്, സാബിത് സഹീര്‍, ഡോക്ടര്‍ ഫുവാദ്, ബോബന്‍, ബാഡ്മിന്റണ്‍ കോച്ച് മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.

യൂണീഖ് സ്‌പോര്‍ട്‌സ് അംഗം ഹിലാല്‍ മുഖ്യ കോര്‍ഡിനേറ്റര്‍ ആയ ചാമ്പ്യന്‍ഷില്‍ ഖത്തറിലെ ബാഡ്മിന്റണ്‍ റഫറിമാരില്‍ പ്രഗത്ഭരായ സുനില്‍ മൂര്‍കനാട്ട്, നന്ദനന്‍, സുധീര്‍ ഷെണോയി തുടങ്ങിയവര്‍ മാച്ച് കണ്‍ട്രോളിംഗിന് നേതൃത്വം നല്‍കി.

കായിക വിഭാഗം തലവന്‍ നിസാര്‍ ചെറുവത്ത് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!