Breaking News

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ്, ശനിയാഴ്ച മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ മന്ത്രി സഭ തീരുമാനം. ആഭ്യന്തര മന്ത്രിയും പ്രധാന മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ദീവാന്‍ അമീരിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രി സഭ യോഗമാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ശനിയാഴ്ച മുതല്‍ അടഞ്ഞ പൊതതു സ്ഥഥലങ്ങളില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുന്നത് തുടരണം. എന്നാല്‍ തുറന്ന പൊതു സ്ഥലങ്ങളില്‍ മാര്‍ക്കറ്റുകളിലെ സംഘടിതമായ പൊതു പരിപാടികള്‍, എക്‌സിബിഷനുകള്‍, ചടങ്ങുകള്‍ , ആശുപത്രികള്‍,
സ്‌കൂളുകള്‍, യൂണിവേര്‍സിറ്റികള്‍ , പള്ളി പരിസരങ്ങള്‍ എന്നിവിടങ്ങളിലൊഴികെ മാസ്‌ക് നിര്‍ബന്ധമല്ല.

വിവാഹ പാര്‍ട്ടികള്‍ക്ക് തുറന്ന ഹാളുകളില്‍ 300 പേരെ വരെ അനുവദിക്കാം. ഹാളിന്റെ ശേഷിയുടെ പരമാവധി 50 ശതമാനം ആളുകളാവാം. വാക്‌സിനെടുക്കാത്തവര്‍ 50 ല്‍ കൂടരുത്.
പൊതു പാര്‍ക്കുകളിലും കോര്‍ണിഷിലും 30 പേര്‍ക്ക് വരെ ഒത്തുകൂടാം എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍

Related Articles

Back to top button
error: Content is protected !!