Uncategorized

മുസ് ലിം ലീഗ് സ്ഥാപക ദിനാഘോഷം :മലപ്പുറം ജില്ലാ കെഎംസിസി പ്രതിനിധി സമ്മേളനം സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ: എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന മുസ് ലിം ലീഗ് പാര്‍ട്ടി ദ്രാവിഡ മണ്ണിലും കരുത്തുകാട്ടി പുതിയ ചരിത്രം കുറിച്ചിരിക്കുന്നുവെന്ന് പ്രമുഖ പ്രഭാഷകന്‍ അബ്ദു സമദ് പൂക്കോട്ടൂര്‍. മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് രാജ്യത്ത് പിന്തുണ ഏറുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ് ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ നിത്യഹരിതം ‘ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ മുസ് ലിം ലീഗ് നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ ഉല്‍ഘടനം ചെയ്തു.

കെഎംസിസി കെയര്‍ ക്ലബിലേക്കുള്ള വീല്‍ ചെയര്‍ വെല്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെപി അഷ്റഫ് , കെഎംസിസി ഹെല്‍ത് വിങ് ചെയര്‍മാന്‍ ഡോ.അബ്ദുസമദിന് കൈമാറി.
മുസ്ലിംലീഗ് : സ്വത്വ രാഷ്ട്രീയത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ ‘ എന്ന വിഷയത്തില്‍ ജംഷീര്‍ അലി ഹുദവിയും ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ‘ എന്ന വിഷയത്തില്‍ ഉസ്മാന്‍ താമരത്തും പ്രഭാഷണം നടത്തി.

കെഎംസിസി നേതാക്കളായ സലിം നാലകത്ത്, വി ഇസ്മായില്‍ ഹാജി, കോയ കൊണ്ടോട്ടി, അലി മൊറയൂര്‍ പിടി ഫിറോസ്, ഹഖീം വാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ സബ് കമ്മിറ്റികളുടെ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ച് ഫൈറൂസ് വളാഞ്ചേരി, കെ എം എ സലാം, നസ്റുദ്ധീന്‍ നിലമ്പൂര്‍, സക്കീര്‍ ഹുസൈന്‍ വണ്ടൂര്‍,ശാക്കിര്‍ ജലാല്‍, സാദിഖ് പൊന്നാനി, മുബാറക് താനൂര്‍, ഫൈസല്‍ കാടാമ്പുഴ, സലാം വാഴക്കാട് എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികളായ മെഹബൂബ് നാലകത്ത് , അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍ , ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി , ലയിസ് കുനിയില്‍ , മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, സബ് കമ്മറ്റി നേതാക്കള്‍ , ടീം ഗ്രീന്‍ ഹീറോസ്, ടീം റെജിസ്‌ട്രേഷന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!