Archived ArticlesUncategorized

ഫോസ ഖത്തര്‍ ഹെല്‍ത്ത് ചെക്കപ്പും ബോധവല്‍കരണ ക്യാമ്പും സംഘടിപ്പിച്ചു

ദോഹ: ഫാറൂഖ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫോസ ഖത്തര്‍ (ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ – ഖത്തര്‍ ) സംഘടിപ്പിക്കുന്ന 75 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ചെക്കപ്പും ബോധവല്‍കരണ ക്യാമ്പും സംഘടിപ്പിച്ചു . ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 250 തിലധികം പേര്‍ ക്യാമ്പില്‍ സംബന്ധിച്ചു.

സാമൂഹിക ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ക്യാമ്പിനോടനുബന്ധിച്ച് ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് സെഷന്‍ ഒരുക്കിയിരുന്നു. ക്യാമ്പ് കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ ഉല്‍ഘടനം ചെയ്തു. ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ്, ഫോസ ഖത്തര്‍ അംഗം കൂടിയായ ഡോക്ടര്‍ അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള ഹമദ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടര്‍മാരുടെ ടീമാണ് നടത്തിയത്. ഡോ. സുജിത്ത്, ഡോ അബ്ദുല്‍ ഗഫൂര്‍ എന്നിവരും കോഴ്‌സിന്റെ ഭാഗമായി.
ബി.എല്‍എസ് ട്രയിനിങ്ങില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

‘ജീവിത ശൈലിയും രോഗങ്ങളും പ്രായോഗിക ധാരണകള്‍’ എന്ന വിഷയത്തില്‍ റയാന്‍ ആസ്റ്റര്‍ ക്ലിനിക്കിലെ ചീഫ് ഫിസിഷ്യനും ഫോസ അംഗവും കൂടിയായ ഡോക്ടര്‍ ശാക്കിര്‍ ടി പി ക്യാമ്പഗംങ്ങള്‍ക്ക് ക്ലാസ് എടുത്തു.ഡോ കുഞ്ഞാലി,ഡോ ഫസലുറഹ്‌മാന്‍, ഡോ ജാഫര്‍, ഡോ സില്‍മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. BLS ന് ഡോ അബ്ദുല്‍ വഹാബിന്റെ കൂടെ പങ്കെടുത്തു..

ഫോസ പ്രസിഡന്റ് അസ്‌കര്‍ അധ്യക്ഷത വഹിച്ചു. പ്‌ളാറ്റിനം ഫൊസ്സ്റ്റാള്‍ജിയ ഖത്തര്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മഷ്ഹൂദ് വി സി ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. തൊയ്യിബ്, നൗഷാദ്, അഡ്വ ഇഖ്ബാല്‍ , അഡ്വ നൗഷാദ്, ഷഹീര്‍, മുനാസ്, അദീബ,ഫായിസ്, ഹിബ, ഹഫീസുല്ല കെ വി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
ഫോസ സെക്രട്ടറി അജ്മല്‍ സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!