Uncategorized
പരിശുദ്ധ റമദാനോടനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന നിരവധി പേര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍
ദോഹ:പരിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തര്‍ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്ര പേര്‍ക്കാണ് മാപ്പ് നല്‍കിയതെന്നോ ഏതൊക്കെ രാജ്യക്കാരെയാണ് പരിഗണിച്ചതെന്നോ വ്യക്തമല്ല.