Breaking News

ഒരു മില്യണ്‍ മരങ്ങള്‍ നടുന്ന കാമ്പയിനിലെ പത്തുലക്ഷം തികക്കുന്ന മരം നട്ട് ഖത്തര്‍ പ്രധാനമന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പരിസ്ഥിതി സംരക്ഷണവും ഹരിത വ്യവസ്ഥയും പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഒരു മില്യണ്‍ മരങ്ങള്‍ നടുന്ന കാമ്പയിനിലെ പത്തുലക്ഷം തികക്കുന്ന മരം നട്ട് ഖത്തര്‍ പ്രധാനമന്ത്രി . രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പോസ്റ്റ് ഓഫീസ് പാര്‍ക്കില്‍ ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പത്തുലക്ഷം തികക്കുന്ന മരം നട്ടു. പരിസ്ഥിതി സൗഹൃദ ടൂര്‍ണമെന്റായി ഖത്തര്‍ നടപ്പാക്കിയ ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സമാപന ദിവസമാണ് പത്തുലക്ഷം മരങ്ങള്‍ തികച്ചത്.


കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രതിജ്ഞകളും പാരീസ് ഉടമ്പടിയും പാലിക്കുന്ന രാജ്യമെന്ന നിലക്ക് ഖത്തര്‍ , 2019 ലെ പ്രഥമ ഖത്തര്‍ അന്താരാഷ്ട്ര പരിസ്ഥിതി പ്രദര്‍ശനത്തിന്റെയും ഏഴാമത് ഖത്തര്‍ അന്താരാഷ്ട്ര കാര്‍ഷിക പ്രദര്‍ശനത്തിന്റെയും ഉദ്ഘാടന വേളയിലാണ് ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിന് തുടക്കം കുറിച്ചത്.

നിരവധി മന്ത്രാലയങ്ങള്‍, എംബസികള്‍, സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കമ്മ്യൂണിറ്റികള്‍, സിവില്‍ സമൂഹം തുടങ്ങി രാജ്യത്തെ സ്വകാര്യ പൊതുമേഖലകളിലെ നിരവധി പേരാണ് ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളായത്.

Related Articles

Back to top button
error: Content is protected !!