
ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, 876 കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് രണ്ട് കോവിഡ് മരണം, 876 കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 13798 പരിശോധനകളില്‍ 169 യാത്രക്കാരടക്കം 876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 481 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 17169 ആയി.
50, 58 വയസ്സ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 303 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 175 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1696 ആയി. 33 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 402 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.