ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പതിനേഴ് ലക്ഷത്തിലധികം പേര് ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പതിനേഴ് ലക്ഷത്തിലധികം പേര് ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു.
ഈദ് അവധിക്കാലത്ത്, ദോഹ മെട്രോയും ലുസൈല്‍ ട്രാമും മൊത്തം 1,728,394 യാത്രക്കാരെ സ്വാഗതം ചെയ്തു. ഏപ്രില്‍ 22 ന് ഈദിന്റെ രണ്ടാം ദിവസമാണ് ഏറ്റവും തിരക്കേറിയത്. 239,000 യാത്രക്കാരാണ് അന്ന് മാത്രം ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗപ്പെടുത്ിതിയത്. അവധി ദിവസങ്ങളില്‍ ലുസൈല്‍ ട്രാം 52,663 പേര് ഉപയോഗിച്ചു.
ദോഹ കോര്‍ണിഷിലെ കരിമരുന്ന് പ്രയോഗം, ലുസൈല്‍ ബൊളിവാര്‍ഡിലെ ആവേശകരമായ ഇവന്റുകള്‍ എന്നിങ്ങനെ ഈദ് ആഘോഷങ്ങള്‍ക്കായി ഖത്തറിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുവാന്‍ സ്വദേശികളും താമസക്കാരും സന്ദര്‍ശകരും ദോഹ മെട്രോയും ലുസൈല്‍ ട്രാമും പരമാവധി പ്രയോജനപ്പെടുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ അവധിക്കാലത്ത് തിരഞ്ഞെടുക്കാവുന്ന ഒരു ജനപ്രിയ ഗതാഗതമായി ദോഹ മെട്രോയും ലുസൈല്‍ ട്രാമും മാറിയിട്ടുണ്ട്.