
വേള്‍ഡ് മലയാളി കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ പ്രസിഡണ്ട് ഗിരീഷ് കുമാറിനും യൂത്ത് വിംഗ് എക്‌സിക്യുട്ടീവ് അംഗം ജെനിറ്റ് ജോബിനും യാത്രയപ്പ് നല്‍കി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചെയര്‍മാന്‍ വി. എസ്. നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജന: സെക്രട്ടറി സുരേഷ് കരിയാട് സ്വാഗതവും വൈസ് പ്രസിഡന്റ്് വിദ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
ജെബി കെ ജോണ്‍, സാം കുരുവിള, ജോണ്‍ ഗില്‍ബര്‍ട്ട്, ബിനു പിള്ള, സുരേഷ് കുമാര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വിപിന്‍ പുത്തൂര്‍, സിറാജ് കൊയിലാണ്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.