അല്‍ മന്‍സൂറയിലെ ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പും വെയര്‍ഹൗസും ദോഹ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

ദോഹ: അല്‍ മന്‍സൂറയിലെ ലേബര്‍ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പും വെയര്‍ഹൗസും ദോഹ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു.
തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാര്‍പ്പിട മേഖലകള്‍ അനുവദിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ താമസിക്കുന്ന ഏരിയകളില്‍ തൊഴിലാളികള്‍ താമസിക്കുന്നതും താമസ സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അവരെ യോഗ്യതയുള്ള സുരക്ഷാ അധികാരികള്‍ക്ക് റഫര്‍ ചെയ്തതായും മുനിസിപ്പാലിറ്റി അറിയിച്ചു.