Breaking News

ഖത്തര്‍ സര്‍വകലാശാലയില്‍ കോളേജ് ഓഫ് സ്പോര്‍ട്സ് സയന്‍സസ്

ദോഹ: വ്യക്തികളുടെയും കമ്മ്യൂണിറ്റികളുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ഖത്തറിന്റെ സമഗ്രമായ തന്ത്രപരമായ വീക്ഷണത്തിന് സംഭാവന നല്‍കുന്നതിലും കായികമേഖലയുടെ നിര്‍ണായക പങ്ക് തിരിച്ചറിഞ്ഞ് ഖത്തര്‍ സര്‍വകലാശാല കോളേജ് ഓഫ് സ്പോര്‍ട്സ് സയന്‍സസ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഇത് ഖത്തര്‍ യൂണിവേര്‍സിറ്റി കോളേജുകളിലേക്കുള്ള 12-ാമത്തെ കൂട്ടിച്ചേര്‍ക്കലിനെ അടയാളപ്പെടുത്തുന്നുവെന്ന് ക്യുയു സൂചിപ്പിച്ചു. സ്പോര്‍ട്സ് കോച്ചിംഗില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമും സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് പ്രോഗ്രാമും കോളേജ് വാഗ്ദാനം ചെയ്യും. ഓരോ ബാച്ചിലര്‍ പ്രോഗ്രാമിനും 2025/2026 അധ്യയന വര്‍ഷത്തേക്ക് 40 വിദ്യാര്‍ത്ഥികളെ പ്രതീക്ഷിക്കുന്ന അക്കാദമിക് പ്രോഗ്രാമുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭ്യമാകും.

Related Articles

Back to top button
error: Content is protected !!