കെഎംസിസി ഖത്തര്‍ ,മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ കാസറഗോഡ് ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 15 , 16 തിയ്യതികളില്‍

ദോഹ: ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടപ്പിക്കുന്ന കാസര്‍കോട് ജില്ലാതല ലെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ 1 ജൂണ്‍ 15,16 വ്യാഴം ,വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ ഖത്തറിലെ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ അരങ്ങേറും. മത്സരനടത്തിപ്പിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഖത്തര്‍ കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികള്‍ അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ പ്രഗല്‍ഭ ഫുട്‌ബോള്‍ ടീമുകളായ മഞ്ചേശ്വരം , കാസര്‍കോട് , ഉദുമ , കാഞ്ഞാഞ്ഞട് ,തൃക്കരിപ്പൂര്‍ എന്നീ അഞ്ചു ടീമുകളാണ് ടൂര്‍ണമെന്റ്ല്‍ അണിനിരക്കുന്നത്. ദോഹയിലെ മികച്ച കളിക്കാറുകള്‍ വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കും .
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സമീര്‍ . ട്രഷര്‍ സിദ്ദിഖ് മണിയംപാറ , ജില്ലാ ഭാരവാഹികളായ ഷാനിഫ് പൈക ,കെ സി സാദിഖ് ,കെ ബി മുഹമ്മദ് ബായാര്‍ , സകീര്‍ ഏരിയ , സ്‌പോര്‍ട്‌സ് വിങ് ഭാരവാഹികളായ നിസ്തല്‍ പട്ടേല്‍ , ഹാരിസ് ചൂരി , മീഡിയ വിങ് ഭാരവാഹികളായ അബ്ദുല്‍ റഹിമാന്‍ എരിയാല്‍ , മന്‍സൂര്‍ തൃക്കരിപ്പൂര്‍ , അഹമ്മദ് ഷഹ്ദഫ് , സിദ്ദിഖ് മഞ്ചേശ്വരം വിവിധ മണ്ഡലം ഭാരവാഹികളായ റസാഖ് , ഹാരിസ് എരിയാല്‍ , ഷെഫീഖ് ചെങ്കള , മാക് ആദൂര്‍ , അന്‍വര്‍ , സലാം ഹബീബി , അന്‍വര്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു