പ്ലാറ്റിനം ഫോസ്റ്റാള്‍ജിയക്ക് ഉജ്ജ്വല സമാപനം
ദോഹ: ഫാറൂഖ് കോളേജിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ഫോസ ഖത്തര്‍ സംഘടിപ്പിച്ച എഴുപത്തിയഞ്ചുദിന പരിപാടികള്‍ക്ക് ഉജ്ജ്വല സമാപ്തി. ക്യാമ്പയിന്റെ ഭാഗമായി ഫോസ ലെജന്റ്‌സ് റൂട്ട്, ഗ്ലോബല്‍ മീറ്റ്, മെഡിക്കല്‍ ക്യാമ്പ്, ഫസ്റ്റ് എയ്ഡ് പരിശീലനം, വിവിധ പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ നടത്തിയിരുന്നു.
സമാപന ചടങ്ങ് ‘പെയ്‌തൊഴിയാതെ രാജാഗേറ്റ്’ ആദ്യ പിഡിസി ബാച്ച് വിദ്യാര്‍ത്ഥിയായ ഡോ: കെ.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിശേഷിച്ചും മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ ദിശാബോധം നല്‍കി ചടുലമായ മുന്നേറ്റങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഫാറൂഖബാദിന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ചു. ഈ ചുമതല ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഫോസ പ്രവര്‍ത്തകരുടെ സജീവ ഇടപെടല്‍ ഏറെ പ്രശംസനീയമാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ: കെ. എ ഐഷ സ്വപ്ന ഓണ്‍ലൈനിലൂടെ നല്‍കിയ ആശംസ സന്ദേശത്തില്‍ പറഞ്ഞു. ക്യാമ്പസില്‍ നിന്ന് വിവിധ കാലങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ സ്ഥാപനത്തോട് കാണിക്കുന്ന കൂറും ആത്മാര്‍ത്ഥതയും ഏറെ അഭിനന്ദിനീയമാണെന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഡോ: എം അബ്ദുള്‍ ജബ്ബാര്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രസിഡന്റ് അസ്‌കര്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഷ്ഹൂദ് വീ സി ക്യാമ്പയിന്‍ കാലയളവില്‍ നടത്തിയ പരിപാടികള്‍ വിശദീകരിച്ചു. സെക്രട്ടറി ഷുമൈസ് സ്വാഗതവും ട്രഷറര്‍ സഹീര്‍ നന്ദിയും പറഞ്ഞു. ടി എ ജെ ഷൗക്കത്തലി, ഇസ്മായില്‍ കോട്ടയം , എസ് ഐ എം ബഷീര്‍, മുഹമ്മദ് പാറക്കടവ് , പൊയില്‍ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സുനിത, നസീഹ മജീദ്, ബഷീര്‍ അഹ്‌മദ്, അദീപ, ഒ പി റഈസ്, പി പി ഹാരിസ് , ഹഫീസ്, അഡ്വക്കേറ്റ് ഇഖ്ബാല്‍, അഡ്വക്കേറ്റ് നൗഷാദ്, ഫായിസ് അരോമ, മുഹമ്മദ് ഇസുദ്ധീന്‍, ഷഹ്‌സാദ്, ഹിബ, മനാഫ്, ജാഫര്‍ എന്‍ കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സയ്യിദ് മഷ്ഹൂദ് തങ്ങള്‍, റിയാസ് ബാബു, റജീന പൊയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും നടന്നു.