Uncategorized

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി


അമാനുല്ല വടക്കാങ്ങര

ദോഹ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി . അഹമ്മദ് ബിന്‍ അമര്‍ അല്‍ ഹുമൈദിയും ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലതയും വിശിഷ്ടാതിഥികളായിരുന്നു. ഐസിസി അംഗങ്ങള്‍ ഒരുക്കിയ പരിസ്ഥിതി സൗഹൃദ പ്രദര്‍ശനം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കുന്നതിനുള്ള അവതരണത്തോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്.

ഐസിസി പ്രസിഡണ്ട് എ പി മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!